02/06/2026
[fontresizer_tawhidurrahmandear_widget]

‘ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും ഇല്ലാതെ പരീക്ഷ നടത്തി,വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നത നിലവാരത്തിന്റെ ലക്ഷണമല്ല’: യോഗി ആദിത്യനാഥ്

 ‘ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും ഇല്ലാതെ പരീക്ഷ നടത്തി,വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നത നിലവാരത്തിന്റെ ലക്ഷണമല്ല’: യോഗി ആദിത്യനാഥ്

ലക്‌നൗ: കഴിഞ്ഞ 9 വർഷത്തിനിടെ തങ്ങളുടെ സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി ഉണ്ടായതായി അവകാശപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് സംസ്ഥാനത്ത് വ്യാപകമായി പരീക്ഷ ക്രമക്കേടുകൾ നടന്നിരുന്നതിനാൽ കഴിവുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനോ അവർക്കായി അനുമോദന ചടങ്ങുകൾ സംഘടിപ്പിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തെ തങ്ങളുടെ ഭരണത്തിൻ കീഴിൽ ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും ഇല്ലാത്ത സുതാര്യമായ പരീക്ഷാ രീതി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ഉത്തർപ്രദേശ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഏകദേശം 56 ലക്ഷത്തോളം കുട്ടികളാണ് ക്രമക്കേടുകളുമില്ലാതെ നൂറു ശതമാനം സത്യസന്ധമായി പരീക്ഷ എഴുതുന്നത്. പരീക്ഷകൾ കുട്ടികളിൽ മാനസിക സമ്മർദ്ദവും ആശങ്കയും ഉണ്ടാക്കുന്ന ഒന്നാകരുത്, മറിച്ച് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിൽ സങ്കീർണമായ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തുന്നത് ഉന്നത നിലവാരത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷകളിൽ സർഗാത്മകതയും ചിന്താശേഷിയും വളർത്തുന്ന രീതിയിലുള്ള വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. സംസ്ഥാനത്തെ പഴയ വിദ്യാഭ്യാസ രീതിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, പണ്ട് കോപ്പിയടി വ്യാപകമായിരുന്ന കാലത്ത് അധ്യാപക നിയമനങ്ങൾ കൃത്യമായി നടന്നിരുന്നില്ലെന്നും സ്‌കൂളുകളുടെ അവസ്ഥ ദയനീയമായിരുന്നു എന്നും ചൂണ്ടിക്കാട്ടി. എളുപ്പ വഴികളിലൂടെ വിജയം നേടാമെന്ന് ഉറപ്പുള്ളതുകൊണ്ട് വിദ്യാർത്ഥികൾക്ക് സ്വന്തം അധ്വാനത്തിൽ വിശ്വാസമില്ലായിരുന്നു, രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ വ്യവസ്ഥയിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരുന്നു. വ്യാജ പേരുകളിൽ മറ്റ് ദൂരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ വരെ ഉത്തർപ്രദേശിൽ വന്ന് പകരക്കാരായി പരീക്ഷ എഴുതിയിരുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ഇന്നത്തെ പുതിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ സ്വന്തമായി പരീക്ഷ എഴുതുന്നുവെന്നും അധ്യാപകർ യഥാർത്ഥത്തിൽ കുട്ടികളെ പഠിപ്പിക്കുന്നുവെന്നും അഡ്മിനിസ്‌ട്രേഷൻ ഉറപ്പുവരുത്തുന്നുണ്ട്. സർക്കാർ നിയമിച്ച അധ്യാപകന് പകരം അധികൃതരെ കബളിപ്പിച്ച് കുറഞ്ഞ വേതനത്തിന് പകരക്കാരായ
അധ്യാപകരെ വെക്കുന്ന രീതിയും ഇല്ലാതാക്കിയതായും യോഗി ആദിത്യനാഥ് അറിയിച്ചു.

Also read: