28/07/2026
[fontresizer_tawhidurrahmandear_widget]

‘ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തു’; യുപിയിൽ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു

 ‘ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തു’; യുപിയിൽ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു

ലക്‌നൗ: ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ഗന്ന ഉത്പാദക് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജാണ് പ്രിൻസിപ്പലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിശദീകരണ നോട്ടീസോ വകുപ്പുതല അന്വേഷണമോ കൂടാതെയാണ് കോളേജ് മാനേജ്‌മെന്റ് തനിക്കെതിരെ പെട്ടെന്ന് നടപടിയെടുത്തതെന്നും, പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രിൻസിപ്പൽ പിരിച്ചുവിടൽ കത്ത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഭരദ്വാജ് പറഞ്ഞു. എന്നാൽ, അധ്യാപകനെതിരെ നിരന്തരം പരാതികൾ ലഭിച്ചിരുന്നുവെന്നും പഠനകാര്യങ്ങളിൽ താല്പര്യം കാണിക്കാതിരുന്നതാണ് നടപടിക്ക് കാരണമെന്നും കോളേജ് മാനേജ്‌മെന്റ് വാദിച്ചു. ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകൻ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിട്ടുണ്ട്.

Also read: