17/08/2026
[fontresizer_tawhidurrahmandear_widget]

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവർത്തകർ; കേസെടുത്ത് ബാലരാമപുരം പൊലീസ് 

 ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവർത്തകർ; കേസെടുത്ത് ബാലരാമപുരം പൊലീസ് 

തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയപതാകയെ അനാദരിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപിയുടെ കൊടിമരത്തിനോട് ചേർത്ത് ദേശീയ പതാക കെട്ടിയെന്നും സൂര്യാസ്തമയത്തിനു ശേഷവും പതാക അഴിച്ചുമാറ്റിയില്ലെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് ബാലരാമപുരം പൊലീസിന്റെ നടപടി.

ദേശീയ ചിഹ്നങ്ങളെ അനാദരിക്കൽ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also read: