17/08/2026
[fontresizer_tawhidurrahmandear_widget]

കെ. സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടിയെ വെട്ടി

 കെ. സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടിയെ വെട്ടി

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്.

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ബി.എൽ സന്തോഷ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായും പീയുഷ് ഗോയൽ ദേശീയ ട്രഷററായും തുടരും.

വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 പേരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. ഇതിൽ ആറ് പേർ വനിതകളാണ്. എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും 16 ദേശീയ സെക്രട്ടറിമാരും പുതിയ നിരയിലുണ്ട്.

വർഷങ്ങളായി സോഷ്യൽ മീഡിയ കൺവീനറായിരുന്ന അമിത് മാളവ്യയെ ആ സ്ഥാനത്തുനിന്ന് മാറ്റി അനിൽ ബുലാനിയെ പുതിയ ചുമതലയേൽപ്പിച്ചു. ഹേമങ് ജോഷി (യുവമോർച്ച), രൂപ് കുമാരി ചൗധരി (മഹിളാ മോർച്ച), കുൻവർ ബാസിത് അലി (ന്യൂനപക്ഷ മോർച്ച) എന്നിവരാണ് വിവിധ മോർച്ചകളുടെ പുതിയ അധ്യക്ഷന്മാർ.

Also read: