27/09/2026
[fontresizer_tawhidurrahmandear_widget]

‘മറ്റു സംസ്ഥാനങ്ങളിലെ നദികളും വൃത്തിയാക്കണം, ഏത് സംസ്ഥാനത്തേക്കാണ് ഞാൻ ആദ്യം വരേണ്ടത്?’: ഡച്ച് ജോലി വാഗ്ദാനത്തിന് പിന്നാലെ അടുത്ത ദൗത്യത്തിന് ഒരുങ്ങി ബിട്ടു തബാഹി

 ‘മറ്റു സംസ്ഥാനങ്ങളിലെ നദികളും വൃത്തിയാക്കണം, ഏത് സംസ്ഥാനത്തേക്കാണ് ഞാൻ ആദ്യം വരേണ്ടത്?’: ഡച്ച് ജോലി വാഗ്ദാനത്തിന് പിന്നാലെ അടുത്ത ദൗത്യത്തിന് ഒരുങ്ങി ബിട്ടു തബാഹി

ഭോപ്പാൽ: മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ വൃത്തിയാക്കി ശ്രദ്ധേയനായ 20-കാരൻ ബിട്ടു തബാഹി (സുരേന്ദ്ര സിങ് ചൗധരി) തന്റെ അടുത്ത ശുചീകരണ ദൗത്യത്തിന് ഒരുങ്ങുന്നു. ഡച്ച് പരിസ്ഥിതി പ്രവർത്തകൻ ബോയാൻ സ്ലാറ്റിന്റെ ‘ദി ഓഷ്യൻ ക്ലീനപ്പ്’ എന്ന സംഘടനയിൽ നിന്ന് ജോലി ഓഫർ ലഭിച്ചതിന് പിന്നാലെയാണ് ബിട്ടു ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അടുത്ത പടി വെളിപ്പെടുത്തിയത്.

സർക്കാർ സംവിധാനങ്ങളുടെയോ വലിയ സംഘടനകളുടെയോ പിന്തുണയില്ലാതെ സ്വയം പണം കണ്ടെത്തിയാണ് ബിട്ടു അജ്നാർ നദിയിലെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നീക്കം ചെയ്ത് മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രവർത്തനങ്ങളാണ് സമുദ്രങ്ങളിലെയും നദികളിലെയും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ‘ദി ഓഷ്യൻ ക്ലീനപ്പിന്റെ’ ശ്രദ്ധയിൽപ്പെടാൻ കാരണമായത്.

തന്റെ യാത്രയിലുടനീളം പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ ബിട്ടു, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ നദികളും വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. “ഏത് സംസ്ഥാനത്തേക്കാണ് ഞാൻ ആദ്യം വരേണ്ടത്?” എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി ബീഹാർ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ തങ്ങളുടെ പ്രദേശങ്ങളിലേക്ക് ബിട്ടുവിനെ ക്ഷണിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നുണ്ട്.

Also read: