06/03/2026
[fontresizer_tawhidurrahmandear_widget]

‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി ജോർജ്

 ‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി ജോർജ്

കോട്ടയം: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി ജോർജ്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ‘ഗാന്ധി ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശങ്ങൾ.

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബ്രിട്ടീഷുകാർ രാജ്യം നിർത്തിപ്പോയതാണെന്നുമാണ് പി.സി ജോർജിന്റെ വാദം. ഗാന്ധിജി സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ജോർജ് ആരോപിച്ചു.

സംഭവത്തിൽ പി.സി ജോർജിനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാജ്യപിതാവിനെ അവഹേളിക്കുന്ന പ്രസ്താവന ജനവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പി.സി ജോർജ് തയ്യാറെടുക്കുകയാണ്. സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായി ബിഡിജെഎസിൽ നിന്നും പൂഞ്ഞാർ സീറ്റ് ഏറ്റെടുക്കാനാണ് ബിജെപിയുടെ നീക്കം.

Also read: