04/03/2026
[fontresizer_tawhidurrahmandear_widget]

ഖാംനഇയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തത് ട്രാഫിക് ക്യാമറകൾ വഴി; ഇസ്രയേലിന്റെ ചാരനീക്കത്തിന്റെ വിവരങ്ങൾ പുറത്ത്

 ഖാംനഇയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തത് ട്രാഫിക് ക്യാമറകൾ വഴി; ഇസ്രയേലിന്റെ ചാരനീക്കത്തിന്റെ  വിവരങ്ങൾ പുറത്ത്

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ ഇസ്രയേൽ നടത്തിയത് വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ നിഴൽയുദ്ധമെന്ന് വെളിപ്പെടുത്തൽ.തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ നെറ്റ്‌വർക്കുകൾ വരെ ഹാക്ക് ചെയ്താണ് ഇസ്രയേൽ ഖമേനിയുടെ ഓരോ ചലനവും നിരീക്ഷിച്ചതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

ക്യാമറകൾ വഴി ചോർന്നത് അതീവ രഹസ്യങ്ങൾ

വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് ഇസ്രയേലിലെ സെർവറുകളിലേക്ക് നേരിട്ട് എത്തിച്ചിരുന്നു. ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളും അവരുടെ ദൈനംദിന ചിട്ടകളും മനസ്സിലാക്കാൻ ഇത് സഹായിച്ചു. ഇതിനുപുറമെ, ഖാംനഇയുടെ ഫോൺ സംഭാഷണങ്ങളും അദ്ദേഹം ആപത്ഘട്ടങ്ങളിൽ അഭയം പ്രാപിക്കുന്ന ഒളിത്താവളങ്ങളും അമേരിക്കൻ-ഇസ്രയേലി ഏജൻസികൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാവിലെ തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിൽ ഖാംനഇയും നാൽപ്പതോളം മുതിർന്ന ഉദ്യോഗസ്ഥരും യോഗം ചേരുന്ന വിവരം കൃത്യമായി മനസ്സിലാക്കിയ ഇസ്രയേൽ, മിന്നൽ വേഗത്തിൽ ആക്രമണം നടത്തുകയായിരുന്നു.

Also read: