27/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന് എല്ലാവിധ പിന്തുണയും; പുതിയ പരമോന്നത നേതാവിന് അഭിനന്ദനവുമായി പുടിൻ

 ഇറാന് എല്ലാവിധ പിന്തുണയും; പുതിയ പരമോന്നത നേതാവിന് അഭിനന്ദനവുമായി പുടിൻ

മോസ്‌കോ : ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് ആശംസയുമായി റഷ്യൻ പ്രസിഡന്റ് വൽഡ്മിർ പുടിൻ. അമേരിക്കഇസ്രയേൽ സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ഇറാന് സമ്പൂർണ പിന്തുണയും ഐക്യദാർഢ്യവും പുടിൻ പ്രഖ്യാപിച്ചു. റഷ്യ എന്നും ഇറാന്റെ വിശ്വസ്തനായ പങ്കാളിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഇപ്പോൾ സായുധ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരമോന്നത പദവിയിലിരുന്ന് നയിക്കുന്നതിന് വലിയ ധൈര്യവും സമർപ്പണവും ആവശ്യമാണ്. നിങ്ങളുടെ പിതാവ് തുടങ്ങിവെച്ച പ്രവർത്തനങ്ങളെ അന്തസ്സോടെ മുന്നോട്ടു കൊണ്ടുപോവുമെന്നും കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഈ ഘട്ടത്തിൽ ഇറാനിയൻ ജനതയെ ഒന്നിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പുടിൻ പറഞ്ഞു.

ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ ഖാംനഇ(56) തെരഞ്ഞെടുത്തത്. പുതിയ പരമോന്നത നേതാവിന്റെ നിയമനം മുന്നോട്ടുള്ള യാത്രയിൽ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അഭിപ്രായപ്പെട്ടു.

Also read: