30/03/2026
[fontresizer_tawhidurrahmandear_widget]

വ്യോമപ്രതിരോധങ്ങളെ വെട്ടിച്ചു കടക്കുന്ന ‘ഡാൻസിങ് മിസൈൽ’; ആവനാഴിയിൽനിന്ന് ആദ്യമായി ‘സെജ്ജീൽ’ പുറത്തെടുത്ത് ഇറാൻ

 വ്യോമപ്രതിരോധങ്ങളെ വെട്ടിച്ചു കടക്കുന്ന ‘ഡാൻസിങ് മിസൈൽ’; ആവനാഴിയിൽനിന്ന് ആദ്യമായി ‘സെജ്ജീൽ’ പുറത്തെടുത്ത് ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇറാന്റെ പുതിയ നീക്കം. തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ‘സെജിൽ’ ബാലിസ്റ്റിക് മിസൈൽ ഇതാദ്യമായി ഇറാൻ യുദ്ധമുഖത്ത് പ്രയോഗിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ ആക്രമണത്തിലാണ് ഈ ‘ഡാൻസിംഗ് മിസൈൽ’ കരുത്ത് തെളിയിച്ചത്.

എന്താണ് സെജിൽ മിസൈൽ?


ഇറാന്റെ മിസൈൽ ശേഖരത്തിലെ ഏറ്റവും വേഗതയേറിയതും അപകടകാരിയുമായ ആയുധമാണ് സെജിൽ. ഏകദേശം 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലിന് ഇസ്രായേലിന്റെ ഏത് കോണിലും നിഷ്പ്രയാസം എത്താൻ സാധിക്കും. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മിനിറ്റുകൾക്കുള്ളിൽ ഇത് വിക്ഷേപിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

എന്തുകൊണ്ട് ‘ഡാൻസിംഗ് മിസൈൽ’?


ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ സെജിലിന് പ്രത്യേക കഴിവുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ വായുവിൽ വെച്ച് പാത മാറ്റാനും കറങ്ങാനുമുള്ള ശേഷി ഇതിനുണ്ട്. റഡാറുകളുടെ കണ്ണിൽ പെടാതെ ചുവടുവെക്കുന്നതുപോലെ നീങ്ങുന്നതിനാലാണ് ഇതിനെ ‘ഡാൻസിംഗ് മിസൈൽ’ എന്ന് വിളിക്കുന്നത്. ഇസ്രായേലിന്റെ ‘അയൺ ഡോം’ ഉൾപ്പെടെയുള്ള പ്രതിരോധ കവചങ്ങളെ ഭേദിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

ഇറാന്റെ ഈ നീക്കം യുദ്ധത്തിന്റെ ഗതി മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആദ്യമായാണ് ഒരു യഥാർത്ഥ യുദ്ധസാഹചര്യത്തിൽ ഇറാൻ ഈ മിസൈൽ പരീക്ഷിക്കുന്നത്. ഇറാന്റെ ഈ ശക്തിപ്രകടനം മേഖലയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേലിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

Also read: