29/03/2026
[fontresizer_tawhidurrahmandear_widget]

‘ഇത്തവണ നിയമസഭയിലെത്തും, വോട്ട് വിഹിതം ഉയർത്തും; വിജയിപ്പിച്ചാൽ പാലക്കാട്ടുകാരെ മോദിയുടെ അടുത്തേക്ക് കൊണ്ടുപോകും’- ശോഭ സുരേന്ദ്രൻ

 ‘ഇത്തവണ നിയമസഭയിലെത്തും, വോട്ട് വിഹിതം ഉയർത്തും; വിജയിപ്പിച്ചാൽ പാലക്കാട്ടുകാരെ  മോദിയുടെ അടുത്തേക്ക് കൊണ്ടുപോകും’- ശോഭ സുരേന്ദ്രൻ

പാലക്കാട്: താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇത്തവണ പാലക്കാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് അവർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. തന്നെ വിജയിപ്പിച്ചു വിട്ടാൽ പാലക്കാട്ടുകാരെ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് കൊണ്ടുപോകുമെന്നും അവർ വാഗ്ദാനം നൽകി.

സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കളെല്ലാം തന്നെ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ നേമത്തും, മുതിർന്ന നേതാവ് കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും ജനവിധി തേടും. മറ്റ് പ്രധാന മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്.

കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഒറ്റപ്പാലത്ത് മേജർ രവി, പാലായിൽ ഷോൺ ജോർജ്, പൂഞ്ഞാറിൽ പി.സി. ജോർജ് എന്നിവരാണ് മത്സരിക്കുന്നത്. കൂടാതെ മുൻ ഡി.ജി.പി ശ്രീലേഖ വട്ടിയൂർക്കാവിലും, വി. മുരളീധരൻ കഴക്കൂട്ടത്തും ബി.ജെ.പി സ്ഥാനാർത്ഥികളാകും. ശക്തമായ മത്സരത്തിലൂടെ നിയമസഭയിൽ സാന്നിധ്യമറിയിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.

Also read: