28/03/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ ജീവനാണ് ലീഗ്, പാർട്ടി വിട്ട് എങ്ങോട്ടും പോകില്ല’: ഷാഫി ചാലിയം

 ‘എന്റെ ജീവനാണ് ലീഗ്, പാർട്ടി വിട്ട് എങ്ങോട്ടും പോകില്ല’: ഷാഫി ചാലിയം

കോഴിക്കോട്- സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്തെത്തി. തനിക്ക് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പരിഗണിക്കപ്പെടാത്തതിൽ സ്വാഭാവികമായ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ പാർട്ടി വിടുന്ന പ്രശ്നമില്ലെന്നും മുസ്ലീം ലീഗ് തന്റെ ജീവനാണെന്നും അദ്ദേഹം വ്യക്തമാക്കി.

വള്ളിക്കുന്നിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഐ.എൻ.എൽ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചതായും ഷാഫി ചാലിയം വെളിപ്പെടുത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചത് സീറ്റ് മോഹിച്ചല്ല, മറിച്ച് തന്റെ ബാധ്യതയായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ മീഡിയ ചുമതലയുള്ള സെക്രട്ടറിയായി സജീവമായി തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: