27/03/2026
[fontresizer_tawhidurrahmandear_widget]

‘തീരപ്രദേശങ്ങളും ദ്വീപുകളും ആക്രമിച്ചാൽ ഹോർമുസിൽ മൈനുകൾ വിന്യസിക്കും; മേഖലയിലെ വൈദ്യുത നിലയങ്ങൾ തകർക്കും’ ഇറാൻ

 ‘തീരപ്രദേശങ്ങളും ദ്വീപുകളും ആക്രമിച്ചാൽ ഹോർമുസിൽ മൈനുകൾ വിന്യസിക്കും; മേഖലയിലെ വൈദ്യുത നിലയങ്ങൾ തകർക്കും’ ഇറാൻ

തെഹ്‌റാൻ– ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, മേഖലയിലെ ഊർജ്ജ നിലയങ്ങൾക്കും കപ്പൽ പാതകൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കി. തങ്ങളുടെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുമെന്നും ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കൂടാതെ, ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ നേരെ വ്യോമാക്രമണം ഉണ്ടായാൽ മേഖലയിലെ രാജ്യങ്ങളിലെ വൈദ്യുതി നിലയങ്ങളും ഇസ്രയേലിലെ ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്ന് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം കടുപ്പിക്കാനാണ് ഇറാന്റെ നീക്കം. യു.എസും ഇസ്രയേലും ഉയർത്തുന്ന ഭീഷണികളെ അതേ തീവ്രതയിൽ നേരിടുമെന്ന് വ്യക്തമാക്കിയ ഇറാൻ, മേഖലയിലെ യു.എസ് സൈനിക താവളങ്ങളിലേക്ക് വൈദ്യുതി നൽകുന്ന നിലയങ്ങളെയും ലക്ഷ്യമിടുമെന്ന് അറിയിച്ചു. ഇറാന്റെ മിസൈൽ ശേഷി കുറയ്ക്കാൻ കഴിഞ്ഞതായി യു.എസ് അവകാശപ്പെടുമ്പോഴും, നിലവിലെ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയിൽ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജാഗ്രതയിലാണ്.

Also read: