04/06/2026
[fontresizer_tawhidurrahmandear_widget]

76 ജീവനുകൾക്ക് പകരം ചോദിച്ച് ബാലേന്ദ്ര ഷാ; നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ ഒലി അറസ്റ്റിൽ

 76 ജീവനുകൾക്ക് പകരം ചോദിച്ച് ബാലേന്ദ്ര ഷാ; നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അഴിമതി വിരുദ്ധ ‘ജെന്‍ സി’ പ്രക്ഷോഭത്തിനിടെയുണ്ടായ കൂട്ടമരണങ്ങളിൽ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പും അക്രമങ്ങളും തടയുന്നതിൽ ഇവർ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി.

അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട വെടിവെയ്പ്പ് തടയാൻ അന്നത്തെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അന്വേഷണ പാനൽ കുറ്റപ്പെടുത്തി. സംഭവങ്ങളോടുള്ള ജനരോഷമാണ് റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ബാലേന്ദ്ര ഷായെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയത്. ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.

74 വയസ്സുകാരനായ ഒലിയെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചോദ്യം ചെയ്യലിൽ നിന്ന് ഒലി ഓടിപ്പോകാൻ സാധ്യതയില്ലെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. നാളെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.

Also read: