03/04/2026
[fontresizer_tawhidurrahmandear_widget]

’കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലാത്തത് സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചതിനാൽ’- ആർ ശ്രീലേഖ

 ’കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലാത്തത് സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചതിനാൽ’- ആർ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകാരണം സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതായെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ ആരോപിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവത്തിൽ പരാതി നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

ദൈവവിശ്വാസമില്ലാത്ത മന്ത്രിമാർ ഭരിക്കുന്നതിനാലാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നത്. പോലീസിലെ രാഷ്ട്രീയ സ്വാധീനം സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നു. കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ മാത്രമേ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കഴിയൂ എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

Also read: