കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് കോടതി നടപടി. ഒക്ടോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് [&Read More
Tags :R Sreelekha
‘ഞാൻ മോദി ഭക്ത, ബിജെപിയിൽനിന്ന് രാജിവയ്ക്കില്ല, മരിക്കുംവരെ പാർട്ടിയിൽ തുടരും’: ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കുംവരെ പാർട്ടിയിലെ അഭിമാനമുള്ള അംഗമായി തുടരുമെന്നും വ്യക്തമാക്കി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ചില കേന്ദ്രങ്ങൾ തങ്ങളെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ നൽകിയ വിശദീകരണത്തിൽ അവർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ആർ. ശ്രീലേഖ പറഞ്ഞത്: “ബിജെപിയിൽ അംഗത്വം എടുത്തതുമുതൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുന്നു. തെറ്റാണെന്ന് പറഞ്ഞിട്ടും വീണ്ടും വാർത്ത കൊടുക്കുന്നു. ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ആദർശമുള്ള, [&Read More
തിരുവനന്തപുരം: ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബി.ജെ.പി. ശാരീരിക അസ്വാസ്ഥ്യം മൂലം ശ്രീലേഖ കുറച്ചു ദിവസമായി ആശുപത്രിയിലാണെന്നും അതുകൊണ്ട് ജനപ്രതിനിധിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന ഉത്കണ്ഠയുണ്ടെന്നാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നുമാണ് ബിജെപിയുടെ വിശദീകരണം. ബി.ജെ.പി ജനറൽ സെക്രട്ടറി എസ്. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയർ വി.വി രാജേഷുമായുള്ള ചില അതൃപ്തികളെ തുടർന്ന് ശ്രീലേഖ രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം അടുത്ത വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖ സെപ്റ്റംബർ 30ന് രാജിക്കത്ത് നൽകിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് [&Read More
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് നീക്കമെന്നാണ് വിവരം. ശ്രീലേഖയുടെ രാജി ബിജെപി ജില്ലാ നേതൃത്വത്തിനും തലസ്ഥാനത്തെ പാർട്ടി ക്യാമ്പുകൾക്കും വൻ തിരിച്ചടിയായിട്ടുണ്ട്. നഗരസഭയിലെ മേയർ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ശ്രീലേഖയ്ക്ക് അത് ലഭിക്കാത്തതിൽ ശക്തമായ അമർഷമുണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം പരിഗണിക്കാതിരുന്നതും ഭിന്നത രൂക്ഷമാക്കി. പാർട്ടിയിലെ [&Read More
‘സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ട്രോളി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക്, സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും എല്ലാം താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം എന്നുമാണ് ശ്രീലേഖയുടെ പരിഹാസം. തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്. “തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ [&Read More
‘സുഗതൻ ഗുണ്ടയല്ല, ജനപ്രതിനിധിയാണ്; പോലീസ് നടത്തിയത് പട്ടിഷോ’: ആഭ്യന്തരമന്ത്രിയെ തള്ളി ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവ് കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സുഗതൻ ഗുണ്ടയല്ലെന്നും ജനപ്രതിനിധിയാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ആഭ്യന്തരമന്ത്രിയെ തള്ളിയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരമാണ് സുഗതനെതിരെ പോലീസ് കേസുകൾ എടുക്കുന്നതെന്ന് അവർ ആരോപിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിനെ സിപിഎം സർക്കാർ പ്രത്യേക താല്പര്യത്തോടെ നിയമിച്ചതാണെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നും ശ്രീലേഖ പറഞ്ഞു. ഇത് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിലും [&Read More
തിരുവനന്തപുരം: കേരള പോലീസിന്റെ സമീപനങ്ങളിൽ കടുത്ത പ്രതിഷേധവുമായി മുൻ ഡിജിപിയും നിലവിൽ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തി. നെട്ടയത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അവർ പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. 33 വർഷം താൻ സേവനമനുഷ്ഠിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർക്കുമ്പോൾ നാണം തോന്നുന്നുവെന്നും ജനങ്ങൾ പോലീസിനെ വെറുക്കുന്നത് വെറുതെയല്ലെന്നും അവർ തുറന്നടിച്ചു. മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്ന് പ്രതിഷേധിച്ച ശ്രീലേഖ, പോലീസിനെതിരെ [&Read More
തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന് പിന്നാലെ എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് വിമർശനവുമായി ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ.Read More
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്‌കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകാരണം സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഇല്ലാതായെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ ആരോപിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവത്തിൽ [&Read More