22/04/2026
[fontresizer_tawhidurrahmandear_widget]

‘എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ ?; ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ച വേണോ?’

 ‘എന്തിനാണ് തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ ?; ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ച വേണോ?’

തിരുവനന്തപുരം: തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന് പിന്നാലെ എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് വിമർശനവുമായി ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ. ഈ ഡിജിറ്റൽ യുഗത്തിലും മനുഷ്യ ജീവനുകൾ പണയം വെച്ച് കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ വേണമോയെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ചയും ഒക്കെയല്ലേ പ്രധാനം. മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും ഒഴിവാക്കികൂടെ എന്നും അവർ ചോദിച്ചു.

തൃശൂരിൽ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന വിവരം പോലീസും ഫയർഫോഴ്‌സും അറിഞ്ഞിരുന്നോയെന്നും അവർ വേണ്ടേ സുരക്ഷാ നടപടികൾ ചെയ്തിരുന്നോ എന്ന സംശയവും അവർ ഉന്നയിച്ചു. തൃശൂരിൽ തന്നെ ഇത്തരത്തിൽ എത്ര പടക്കശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നോ അവയിൽ എത്രയെണ്ണം സുരക്ഷ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയാമോ എന്നൊന്നും നോർക്കാൻ ആർക്കും സമയമില്ലെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ & റെസ്‌ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന് വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ? ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?

എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?
ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ? നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം. ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

Also read: