19/04/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ ലുക്ക് സുരേഷ് ഗോപി മോഷ്‌ടിച്ചു, ഇത് ആർക്കുവേണ്ടിയും മാറ്റില്ല’- നടൻ സന്തോഷ്

 ‘എന്റെ ലുക്ക് സുരേഷ് ഗോപി മോഷ്‌ടിച്ചു, ഇത് ആർക്കുവേണ്ടിയും മാറ്റില്ല’- നടൻ സന്തോഷ്

കൊച്ചി: തന്റെ വേഷവിധാനവും നരച്ച താടിയും കൊമ്പൻ മീശയുമുള്ള ലുക്കും സുരേഷ് ഗോപി അനുകരിച്ചതാണെന്ന വെളിപ്പെടുത്തലുമായി നടൻ സന്തോഷ്. വർഷങ്ങളായി താൻ പിന്തുടരുന്ന ഈ ശൈലി സുരേഷ് ഗോപി മോഷ്ടിച്ചതാണെന്നും എന്നാൽ ഇതിന്റെ പേരിൽ തന്റെ ലുക്ക് മാറ്റാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.

“ഈ താടി ഞാൻ വെച്ചിട്ട് എട്ട് വർഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്‌ടിച്ചത്. ഡ്രസ്സിന്റെ പാറ്റേണും അദ്ദേഹം അനുകരിച്ചതാണ്. 1995 മുതൽ ഞാൻ ഉപയോഗിക്കുന്ന വസ്ത്രരീതിയാണിത്. സുരേഷ് ഗോപി എന്റെ സുഹൃത്തും ബന്ധുവുമാണ്,” സന്തോഷ് പറഞ്ഞു. മുൻപ് ഒരു കന്നഡ ചിത്രത്തിന് വേണ്ടി സ്വീകരിച്ച ലുക്ക് സിനിമ പാതിവഴിയിൽ നിലച്ചതോടെ പിന്നീട് സ്ഥിരമാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഡിസൈനർ തനിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വസ്ത്രരീതിയാണിതെന്നും ഇന്ത്യയിൽ എവിടെ പോയാലും ഇത് തന്റെ അടയാളമാണെന്നും സന്തോഷ് പറയുന്നു. ഇതിന്റെ പേരിൽ ആരെങ്കിലും തന്നെ അഹങ്കാരി എന്ന് വിളിച്ചാലും ലുക്ക് മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് താരം. സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ ആണ് സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, വിനയ് ഫോർട്ട്, ജഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also read: