19/04/2026
[fontresizer_tawhidurrahmandear_widget]

ആശ്വാസമായി വേനൽ മഴയെത്തുന്നു: അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

 ആശ്വാസമായി വേനൽ മഴയെത്തുന്നു: അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ മുതല്‍ ചൂടില്‍ അല്പം ആശ്വാസമുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.അതേസമയം, വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Also read: