19/07/2026
[fontresizer_tawhidurrahmandear_widget]

‘അടച്ചിടാൻ നിവർത്തിയില്ല, ബിസിനസ് തകർന്നതോടെ മകൻ ഇട്ടിട്ട് ഗൾഫിൽ പോയി’;വിണിയിൽ ആവശ്യക്കാരില്ല, കമ്പനി പൂട്ടാതിരിക്കാൻ വഴിതേടി ഉടമ

 ‘അടച്ചിടാൻ നിവർത്തിയില്ല, ബിസിനസ് തകർന്നതോടെ മകൻ ഇട്ടിട്ട് ഗൾഫിൽ പോയി’;വിണിയിൽ ആവശ്യക്കാരില്ല, കമ്പനി പൂട്ടാതിരിക്കാൻ വഴിതേടി ഉടമ

മാവേലിക്കര: പത്ത് വർഷം മുൻപ് പത്ത് തൊഴിലാളികളുമായി ആരംഭിച്ച് വളരെ വിജയകരമായി മുന്നോട്ട് പോയിരുന്ന മാവേലിക്കര പോണകം സ്വദേശി ഭരത് രാജിന്റെ ‘പ്രണവ് ഇൻഡസ്ട്രീസ്’ എന്ന ഹാർഡ്‌വെയർ ഉൽപന്ന നിർമാണ സ്ഥാപനം വിപണിയിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് നിലനിൽപ്പിനായി പൊരുതുന്നു. വാതിൽ, ജനൽ എന്നിവയ്ക്കുള്ള കുറ്റികൾ, കൊളുത്തുകൾ, സ്‌ക്രൂ തുടങ്ങിയ എഞ്ചിനീയറിംഗ് ഹാർഡ്‌വെയർ ഉൽപന്നങ്ങളാണ് ഈ സ്ഥാപനത്തിൽ നിർമിച്ചിരുന്നത്. ഒരു കാലത്ത് മാസം ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ വിറ്റുവരവും മുപ്പത് ശതമാനത്തോളം ലാഭവും നേടിയിരുന്ന ഈ സ്ഥാപനത്തിലാണ് മാസവിറ്റുവരവ് 60,000 രൂപയാവുന്ന അത്രയും കനത്ത പ്രതിസന്ധി നേരിട്ടത്. കച്ചവടം ഇല്ലാതായതോടെ ഉപകരണങ്ങൾ നശിച്ച് പോവാതിരിക്കാൻ അടച്ചുപൂട്ടാൻ പോലും കഴിയാത്ത അവസ്ഥയാണ്.

സാങ്കേതിക മികവ് ആവശ്യമുള്ള ഈ ബിസിനസ് തകർച്ചയിലായതിനെത്തുടർന്ന്, മൂത്തമകൻ ബിസിനസ് ഉപേക്ഷിച്ച് ഗൾഫിലേക്ക് ജോലി തേടിപ്പോയി. മകൻ വിദേശത്തു ജോലി ചെയ്യുന്നതുകൊണ്ടാണ് വിദ്യാർത്ഥിയായ ഇളയ മകനടക്കമുള്ള കുടുംബം ഇപ്പോൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിയുന്നത്. ത്രെഡ് കട്ടിങ് മെഷീൻ, ബെൻഡിങ് മെഷീൻ, പോളിഷ് മെഷീൻ തുടങ്ങിയ പ്രധാനപ്പെട്ട പല യന്ത്രസാമഗ്രികളും ഫാക്ടറിയിലുണ്ടെങ്കിലും ഇവിടുത്തെ യന്ത്രങ്ങളെല്ലാം ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. വിപണിയിലെ ഈ തകർച്ചയ്ക്ക് കാരണം മറ്റൊന്നുമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകിച്ച് അലിഗഢ് പോലുള്ള സ്ഥലങ്ങളിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് വ്യാവസായികമായി നിർമിക്കുന്ന ഹാർഡ്‌വെയർ ഉൽപന്നങ്ങൾ കേരള വിപണിയിലേക്ക് വൻതോതിൽ ഒഴുകിയെത്തുന്നതാണ്.

കുറഞ്ഞ ഉൽപാദനച്ചെലവിൽ നിർമിക്കുന്ന ഇത്തരം ഉൽപന്നങ്ങളോട് വിലയിൽ മത്സരിച്ചു പിടിച്ചുനിൽക്കാൻ ഉയർന്ന ഉൽപാദനച്ചെലവുള്ള കേരളത്തിലെ സംരംഭകർക്ക് സാധിക്കുന്നില്ല. നിലവിൽ കടങ്ങളൊന്നും ഇല്ലെങ്കിലും കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് ഉടമ. ഈ സാഹചര്യത്തിൽ ഹാർഡ്‌വെയർ നിർമാണത്തിന് പകരം കാലത്തിനനുസരിച്ച് ഉൽപന്നങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന വൈവിധ്യവൽക്കരണത്തിലൂടെ മാത്രമേ ഇത്തരം സംരംഭങ്ങൾക്ക് ഇനി വിപണിയിൽ അതിജീവിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മത്സരവും സാമ്പത്തിക മാന്ദ്യവും കാരണം പരമ്പരാഗത ബിസിനസുകൾ തകരുന്ന ഈ കാലഘട്ടത്തിൽ, അതിജീവനത്തിനായി പുതിയ വഴി തേടിയ ഒരു മലയാളി സംരംഭകന്റെ പോരാട്ടത്തിന്റെ കഥയാണിത്. വർഷങ്ങളോളം നന്നായി പോയിരുന്ന ഹാർഡ്‌വെയർ സ്ഥാപനത്തിന്റെ ഉടമയ്ക്ക്, മാറുന്ന വിപണി സാഹചര്യങ്ങളോട് പൊരുതിനിൽക്കാനാകാതെ മറ്റെന്തെങ്കിലും മാർഗം അന്വേഷിക്കുകയാണ്. വാടകയും ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ബില്ലും അടക്കം നിത്യനിദാന ചെലവുകൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.

Also read: