28/04/2026
[fontresizer_tawhidurrahmandear_widget]

തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

 തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്.

നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. ‌കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാൽ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Also read: