30/04/2026
[fontresizer_tawhidurrahmandear_widget]

കാസർകോട് മേശവലിപ്പിൽ ‘സ്വർണ മോതിരമിട്ട’ ചേര; പാമ്പിനെ പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി

 കാസർകോട് മേശവലിപ്പിൽ ‘സ്വർണ മോതിരമിട്ട’ ചേര; പാമ്പിനെ പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി

കാസർകോട്: അഡൂരിലെ വീട്ടിലെ മേശവലിപ്പിൽ സ്വർണ മോതിരം ഉടക്കിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം. മേശയിലുണ്ടായിരുന്ന സ്വർണ മോതിരം പാമ്പിന്റെ ശരീരത്തിൽ കുടുങ്ങുകയായിരുന്നു.

കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും പാമ്പിനെ കണ്ടയുടൻ മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞെത്തിയ വനം വകുപ്പിന്റെ റെസ്ക്യൂവർമാർ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ശരീരത്തിൽ മുറുകിക്കിടന്ന മോതിരം മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി.

Also read: