‘മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കും; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല’: ഷിബു ബേബി ജോണ്‍
കൊല്ലം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് ഉചിതമായ തീരുമാനം എടുക്കും. കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ടെന്നും അപ്പുറത്ത് ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
‘ജനവികാരം യുഡിഎഫിന് അനുകൂലമാണ്. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. അതിന് വിള്ളലേല്‍ക്കുന്ന നിലയിലേക്കുള്ള ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്. അപ്പുറത്ത് അത് ഇല്ല. ജയം യുഡിഎഫിനാണെന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞു. 100ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തും’, ഷിബു ബേബി ജോണ്‍ പറഞ്ഞു. എക്‌സിറ്റ് പ്പോളുകള്‍ നല്‍കുന്നത് പോപ്പുലര്‍ മൂഡിന്റെ സൂചനയാണ്. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. മുഖ്യമന്ത്രിയെ പിന്തുണച്ചത് 33% മാത്രമാണ്. 67% വേറെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടും. ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനെ മടുത്തെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തനിക്ക് തെരഞ്ഞെടുപ്പിന് മുന്നേയുളള പ്രവര്‍ത്തനങ്ങള്‍ക്കിടെ തന്നെ മനസിലായതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കുറേക്കൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.