12/06/2026
[fontresizer_tawhidurrahmandear_widget]

കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ച് അവഹേളിച്ച് ഇസ്രയേൽ സൈനികൻ

 കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ച് അവഹേളിച്ച് ഇസ്രയേൽ സൈനികൻ

ബെയ്റൂത്ത്: തെക്കൻ ലെബനാനിലെ ക്രൈസ്‌തവ ഭൂരിപക്ഷ ഗ്രാമമായ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രയേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ദൃശ്യങ്ങളാണ് ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടിയെടുക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനാനിൽ ഇസ്രയേൽ സൈന്യം തുടരുന്ന മതപരമായ അവഹേളനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

കഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ രൂപം തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സൈനികരെ യുദ്ധമുഖത്തെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും 30 ദിവസത്തെ ജയിൽ ശിക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിനുപുറമെ, ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ജറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീയെ മർദിക്കുന്ന വീഡിയോയും അടുത്തിടെ വലിയ ചർച്ചയായിരുന്നു.

മതചിഹ്നങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന് പുറമെ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളും ഇസ്രയേൽ സൈന്യം തകർക്കുന്നതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡെബെലിലെ കുടിവെള്ള സംവിധാനത്തിനാവശ്യമായ സോളാർ പാനലുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രദേശത്തെ വീടുകൾ, റോഡുകൾ, ഒലീവ് മരങ്ങൾ എന്നിവയ്ക്കും വ്യാപകമായ നാശനഷ്ടങ്ങൾ സൈന്യം വരുത്തിയിട്ടുണ്ട്.

Also read: