30/07/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

 കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. വയനാട് മേപ്പാടി സ്വദേശിനി അശ്വതിയാണ് പോലീസിന്റെ പിടിയിലായത്. ആശുപത്രിയിലെ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ഇവർ.

വെളിച്ചെണ്ണ കുപ്പിക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയും സംശയവും തോന്നിയ മറ്റ് കൂട്ടിരിപ്പുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും പരിശോധന നടത്തുകയും ചെയ്തു.

ജയിലിൽ കഴിയുന്ന തന്റെ ഭർത്താവിന് കൈമാറാൻ വേണ്ടിയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് യുവതി പോലീസിന് നൽകിയ പ്രഥമിക മൊഴി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: