22/07/2026
[fontresizer_tawhidurrahmandear_widget]

23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ; കെ.ടി ജലീലിന്റെ മകൾ പി.ജി വിഭാഗം യു.യു.സി

 23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ; കെ.ടി ജലീലിന്റെ മകൾ പി.ജി വിഭാഗം യു.യു.സി

കോഴിക്കോട്: നീണ്ട 23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ഭരണം എസ്.എഫ്.ഐ പിടിച്ചെടുത്തു. നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 16 സീറ്റുകളിൽ 13 എണ്ണത്തിലും ഉജ്ജ്വല വിജയം നേടിയാണ് എസ്.എഫ്.ഐ യൂണിയൻ ഭരണം ഉറപ്പാക്കിയത്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കലാലയ യൂണിയൻ എസ്.എഫ്.ഐയുടെ കൈകളിലെത്തുന്നത് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന ആകർഷണം മുൻ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ മകളുടെ വിജയമാണ്. ജലീലിന്റെ മകൾ ഡോ. സുമയ്യ ബീഗം പി.ജി വിഭാഗം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യു.യു.സി) തെരഞ്ഞെടുക്കപ്പെട്ടു.

Also read: