03/06/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ്-റേ ഫിലിമില്ല; രോഗികൾ മൊബൈലിൽ ഫോട്ടോയെടുക്കേണ്ട ഗതികേട്

 കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ്-റേ ഫിലിമില്ല; രോഗികൾ മൊബൈലിൽ ഫോട്ടോയെടുക്കേണ്ട ഗതികേട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്-റേ ഫിലിമുകൾ തീർന്നത് രോഗികളെ വലയ്ക്കുന്നു. കമ്പ്യൂട്ടർ സ്ക്രീനിലെ എക്സ്-റേ ദൃശ്യങ്ങൾ രോഗികളുടെ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഡോക്ടർമാരെ കാണിക്കേണ്ട അവസ്ഥയാണിവിടെ. വിതരണ കമ്പനി ഫിലിം നൽകുന്നത് നിർത്തിയതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.

നല്ല കാമറയുള്ള ഫോണുകളില്ലാത്ത സാധാരണക്കാരായ രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. വ്യക്തതയില്ലാത്ത ചിത്രങ്ങൾ രോഗനിർണയത്തെയും ബാധിക്കുന്നുണ്ട്. എന്നാൽ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും ഇന്ന് തന്നെ ഫിലിം ലഭ്യമാക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Also read: