04/06/2026
[fontresizer_tawhidurrahmandear_widget]

‘ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ’; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി

 ‘ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ’; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരണപ്പെട്ടത്. ഇടതുവശത്തെ കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. എന്നാൽ ഡോക്ടർമാർ വലതുവശത്താണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു.

യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പഴുപ്പ് രൂപപ്പെടുകയും, പിന്നീട് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഡോക്ടർമാർ കൃത്യമായ മറുപടി നൽകിയില്ലെന്നും കുടുംബം പറയുന്നു. പഴുപ്പ് ബാധിച്ച് ആരോഗ്യനില വഷളായതോടെയാണ് റീജിത്ത് മരണപ്പെട്ടത്. ചികിത്സാപിഴവ് ആരോപിച്ചും മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധിച്ചും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.

Also read: