03/06/2026
[fontresizer_tawhidurrahmandear_widget]

ആലുവയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു; 31 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 ആലുവയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു; 31 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ആലുവ: ആലുവ ചൂണ്ടി-പുക്കാട്ടുപടി റോഡിലുണ്ടായ വാഹനാപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എസ്ഒഎസ് ജങ്ഷന് സമീപമാണ് സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആലുവയിൽ നിന്ന് കോലഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർദിശയിൽ വന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: