14/05/2026
[fontresizer_tawhidurrahmandear_widget]

സോണിയ ഗാന്ധി ആശുപത്രിയിൽ; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകും

 സോണിയ ഗാന്ധി ആശുപത്രിയിൽ; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ അവർ ഉള്ളത്.

സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ച്, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച മാറ്റിവെച്ചു. കഴിഞ്ഞ കുറച്ചു കാലമായി ശ്വസനതടസ്സവും ആസ്തമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. 2025-ൽ മാത്രം വിവിധ പരിശോധനകൾക്കായി മൂന്ന് തവണ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ഹൈക്കമാൻഡ് ചർച്ചകൾ വൈകുന്നത് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉറ്റുനോക്കപ്പെടുകയാണ്. ശസ്ത്രക്രിയക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്കായിരിക്കും നിർണായകമായ കൂടിക്കാഴ്ച നടക്കുക.

Also read: