10/06/2026
[fontresizer_tawhidurrahmandear_widget]

ഒരു പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത് അവനോട് വാത്സല്യം തോന്നി കാണിച്ച എക്‌സ്പ്രഷനാണത്;’പൂക്കി’ ചിരിയുടെ കഥ പറഞ്ഞ് മുഖ്യമന്ത്രി

 ഒരു പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത് അവനോട് വാത്സല്യം തോന്നി കാണിച്ച എക്‌സ്പ്രഷനാണത്;’പൂക്കി’ ചിരിയുടെ കഥ പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൡ ജെൻസികൾ ആഘോഷിച്ച പൂക്കി എക്‌സ്പ്രഷന് പിന്നിലെ കഥ പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ. ആദ്യത്തെ മന്ത്രിസഭായോഗത്തിൽ ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് ഓൺലൈൻ മീഡിയയുടെ റിപ്പോർട്ടറുടെ ചോദ്യത്തിന് അദ്ദേഹം രസകരമായ ഭാവത്തിൽ മറുപടി നൽകിയത്. അപകടകരമല്ലാത്ത രൂപത്തിലുള്ള മോഡിഫിക്കേഷൻ വാഹനങ്ങളിൽ അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നമുക്ക് ശരിയാക്കാമെടാ എന്ന രൂപത്തിൽ നൽകിയ മറുപടിയാണത്.

ആ ചോദ്യം ചോദിച്ചത് ഒരു പയ്യനാണെന്നും അവനോട് വാത്സല്യം തോന്നിയിട്ടാണ് അങ്ങനെയൊരു എക്‌സ്പ്രഷനിൽ പേടിക്കണ്ടെടാ നമ്മക്ക് ശരിയാക്കാം എന്ന് മറുപടി നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്റെ ‘പൂക്കി മുഖ്യമന്ത്രി’ എന്ന ക്യാപ്ഷനോടെ നിരവധി പേരാണ് ദൃശ്യം പങ്കുവെച്ചത്. ഇതിനു പുറമെ വീഡിയോ സന്ദർഭം മാറ്റി പ്രൊഡക്ട് പ്രമോഷൻ റീലുകൾ വരെ മുഖ്യമന്ത്രിയുടെ എക്‌സ്പ്രഷനോടെ ആളുകൾ പുറത്തിറക്കിയിട്ടുണ്ട്.

Also read: