05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala CM

Kerala

‘വി.ഡി സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് വിനോദവും വിജ്ഞാനവുമാണ്; പുസ്തകമാക്കണം’- പ്രശംസിച്ച്

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശൻ വളരെ എളിമയുള്ള സ്വഭാവമുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ ബുധനാഴ്ചകളിലെ വാർത്താസമ്മേളനങ്ങൾ കാണാൻ ഏറെ താത്പര്യത്തോടെ കാത്തിരിക്കാറുണ്ടെന്നും നടൻ ജഗദീഷ്. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് ജഗദീഷ് മുഖ്യമന്ത്രിയെ പ്രശംസിച്ചത്. വി.ഡി സതീശന്റെ ഓരോ വാർത്താസമ്മേളനവും വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ജഗദീഷ് പറഞ്ഞു. മാധ്യമപ്രവർത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമാണ്. വസ്തുതകളും കണക്കുകളും കൃത്യമായി പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും [&Read More

Kerala

‘വാർത്താ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ല; ഞാൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ നീക്കുന്നത്;

തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ സെൻസറിങ്ങിൽ സർക്കാർ യാതൊരുവിധത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമല്ല ആരുടെയും മെറ്റ പോസ്റ്റുകൾ മാറ്റിയിട്ടുള്ളതെന്നും, അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരാതി നൽകിയാൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. ലയണൽ മെസിയുടെ പേരിലുണ്ടായ തട്ടിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതിലും ജിഎസ്ടി വെട്ടിപ്പിലും ഉചിതമായ അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാർ [&Read More

Main story

‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ മുൻപ് ഒപ്പുവെച്ച പിണറായി സർക്കാർ, എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് ഇതുവരെ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് മാസമായി ഒരു സബ് കമ്മിറ്റിയെ വെച്ച് വിഷയം നീട്ടിക്കൊണ്ടുപോവുക മാത്രമാണ് മുൻ സർക്കാർ ചെയ്തതെന്നും വി.ഡി [&Read More

Kerala

ഒരു പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത് അവനോട് വാത്സല്യം തോന്നി കാണിച്ച എക്‌സ്പ്രഷനാണത്;’പൂക്കി’

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൡ ജെൻസികൾ ആഘോഷിച്ച പൂക്കി എക്‌സ്പ്രഷന് പിന്നിലെ കഥ പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ.Read More

Kerala Politics

‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More

Kerala Politics

‘പുതിയ കാർ വാങ്ങില്ല, അൽപന് ഐശ്വര്യം വന്നപ്പോൾ അർദ്ധരാത്രയിലും കുട പിടിക്കുന്നവനാണെന്ന് ആളുകൾക്ക്

സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തനിക്ക് പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിRead More

Kerala Politics

‘മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ; കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു. [&Read More

Main story

‘മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട; ജനങ്ങളെ വഴിയിൽ തടയരുത്’-പോലീസിന് നിർദേശം നൽകി സതീശൻ

തിരുവനന്തപുരം: അധികാരമേൽക്കാനിരിക്കെ തന്റെ യാത്രാ സുരക്ഷയിൽ വലിയ അഴിച്ചുപണിക്ക് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നീണ്ട വാഹനവ്യൂഹങ്ങളും തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതി. ജനങ്ങളെ വഴിയിൽ തടയുന്ന ഒരു നടപടിയും പാടില്ലെന്നും സതീശൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് സാധാരണ രീതിയിലുള്ള ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വലിയ അകമ്പടി [&Read More

Kerala Politics

ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More

Kerala

മുഖ്യമന്ത്രി ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ്; കേരളം വി.ഡി. സതീശൻ നയിക്കും

പട നയിച്ചവൻ തന്നെ ഭരണത്തിന് നേതൃത്വം നൽകട്ടെ എന്ന ഹൈക്കമാൻഡ് തീരുമാനത്തോടെ വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നു.Read More