02/06/2026
[fontresizer_tawhidurrahmandear_widget]

ഇഡി ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചു’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

 ഇഡി ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചു’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഇ.ഡി ഉദ്യോഗസ്ഥരെ ചുടുകട്ടയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താൻ പ്രതികൾ ബോധപൂർവം ശ്രമിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾക്ക് കൃത്യമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോലീസ് വഞ്ചിയൂർ കോടതിയെ അറിയിച്ചു.

റെയ്ഡിന് ശേഷമാണ് പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. കേസിൽ ഇതുവരെ മുൻ കോർപ്പറേഷൻ കൗൺസിലർ ഐ.പി ബിനു ഉൾപ്പെടെയുള്ള നിരവധി സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. വാഹനങ്ങൾ തകർത്തതിലും ഉദ്യോഗസ്ഥരെ മർദ്ദിച്ചതിലും നേരിട്ട് പങ്കാളികളായ 11 പേരെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡിലേക്ക് മാറ്റി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ രണ്ട് എഫ്‌ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തത്. ആസൂത്രിതമായ ഗൂഢാലോചന ആക്രണമണത്തിന് പിന്നിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി.

Also read: