14/06/2026
[fontresizer_tawhidurrahmandear_widget]

വിമാനത്തിന്റെ കാബിനുള്ളിലെ സ്പീക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6 കിലോ സ്വർണം പിടിച്ചെടുത്തു

 വിമാനത്തിന്റെ കാബിനുള്ളിലെ സ്പീക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6 കിലോ സ്വർണം പിടിച്ചെടുത്തു

അഹമ്മദാബാദ്: ഇൻഡിഗോ വിമാനത്തിന്റെ കാബിനുള്ളിലെ സ്പീക്കർ ബോക്‌സിൽ കടത്താൻ ശ്രമിച്ച 6 കിലോയോളം വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബൈയിൽ നിന്ന് അഹമ്മദാബാദിൽ എത്തിയ വിമാനത്തിൽ നിന്നാണ് ഏകദേശം 4.27 കോടി രൂപ വിലയുള്ള സ്വർണം കണ്ടെടുത്തത്. വിമാനത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് പരിശോധന നടത്തിയത്.

സ്പീക്കർ ബോക്‌സിന്റെ സ്‌ക്രൂകൾ അഴിച്ച് മാറ്റി ഉള്ളിൽ പരിശോധിച്ചപ്പോഴാണ് ചതുരാകൃതിയിലുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 4,27,02,600 രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്വർണം വിമാനത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച സംഘത്തെ കണ്ടെത്തുന്നതിനായി കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങളും വിമാനത്താവളത്തിലെ ജീവനക്കാരുടെ പങ്കും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

Also read: