15/06/2026
[fontresizer_tawhidurrahmandear_widget]

ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ മുഖ്യമന്ത്രി: വെള്ളിയാഴ്ച വരെ സന്ദർശകർക്ക് നിയന്ത്രണം

 ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ മുഖ്യമന്ത്രി: വെള്ളിയാഴ്ച വരെ സന്ദർശകർക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് കാണുന്നതിന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 19 വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് ഒരുക്കുന്നതിനാലാണ് ഈ താൽക്കാലിക ക്രമീകരണം. സന്ദർശകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഓഫീസ്, നാടിന്റെ മികച്ച നാളേക്കായുള്ള ഈ ദൗത്യത്തിൽ എല്ലാവരുടെയും പൂർണ സഹകരണം അഭ്യർത്ഥിച്ചു.

‘സദ്ഭരണം, സഹാനുഭൂതി’ എന്ന പ്രമേയത്തിലൂന്നിയ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര വികസന കാഴ്ചപ്പാട് പ്രതിഫലിക്കുന്ന ബജറ്റിൽ ‘ഇന്ദിരാ ഗാരന്റി’ നടപ്പാക്കാനുള്ള വകയിരുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: