കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനെ കയ്യേറ്റം ചെയ്തു
ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണം. അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആൾക്കൂട്ടത്തിൽ നിന്ന് കയ്യേറ്റം ചെയ്തത്. അനുയായികളുടെ തോളിലേറി നീങ്ങുന്നതിനിടെ, ആൾക്കൂട്ടത്തിലുണ്ടായ ചിലർ പലതവണ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയും താഴേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.
ന്യൂഡൽഹിയിൽ നടന്ന ആദ്യത്തെ പ്രതിഷേധത്തിനു ശേഷം വിദ്യാർത്ഥി കൂട്ടായ്മയോടെയാണ് സിജെപി രാജ്യവ്യാപക പ്രതിഷേധ പ്രചരണത്തിന് തുടക്കം കുറിച്ചത്. അമൃത്സർ, പുണെ, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് അഭിജീത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഭീഷണി കോളുകളും മെസേജുകളും വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനിടയിലാണ് ഈ സംഭവം.