18/06/2026
[fontresizer_tawhidurrahmandear_widget]

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

 ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

അടൂർ: ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ബിജെപി കൊല്ലം ഈസ്റ്റ് മുൻ ജില്ലാ കമ്മിറ്റിയംഗവും പാർട്ടിയുടെ പോരുവഴി പഞ്ചായത്ത് മുൻ സമിതി പ്രസിഡൻ്റുമായ കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് സ്വദേശി രഞ്ജു തങ്കപ്പൻ (50) ആണ് പിടിയിലായത്.

കുടുംബപ്രശ്ന‌ങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിവിധ വീടുകളിൽ പൂജകൾ നടത്തിവന്നിരുന്ന ആളാണ് ഇയാൾ. ഇത്തരത്തിൽ അടൂരിലെ ഒരു വീട്ടിൽ പൂജയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മാത്രം പൂജയ്ക്കെന്ന പേരിൽ മുറിയിൽ ഒറ്റയ്ക്കാക്കി മറ്റുള്ളവരെ അകറ്റിനിർത്തിയ ശേഷമാണ് ഇയാൾ പീഡനശ്രമം നടത്തിയത്. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

സ്വന്തമായി കാറ്ററിങ് സർവീസ് നടത്തിയിരുന്ന രഞ്ജു തങ്കപ്പൻ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആഭിചാരക്രിയകൾ ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അടൂർ എസ്എച്ച്ഒ അജയൻ, എസ്ഐമാരായ പ്രതീഷ്, അനൂപ് രാഘവൻ, സിപിഒമാരായ രാജഗോപാൽ, നിതിൻ, സുരേഷ്, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also read: