18/06/2026
[fontresizer_tawhidurrahmandear_widget]

കുതിര വണ്ടിയിൽ നിന്ന് തെറിച്ചു വീണ അമ്മയെ രക്ഷിക്കാൻ എടുത്തുചാടി 18കാരൻ മരിച്ചു

 കുതിര വണ്ടിയിൽ നിന്ന് തെറിച്ചു വീണ അമ്മയെ രക്ഷിക്കാൻ എടുത്തുചാടി 18കാരൻ മരിച്ചു

ന്യൂയോർക്ക്: കുതിരവണ്ടിയിൽ നിന്ന് വീണ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പതിനെട്ടുകാരനായ ഇന്ത്യക്കാരൻ മരിച്ചു. ന്യൂയോർക്ക് സെൻട്രൽ പാർക്കിലാണ് സംഭവം. ടൂറിസ്റ്റുകളായി കുടുംബത്തോടൊപ്പം യുഎസിൽ എത്തിയതാണ് രോമാഞ്ച് മഹജൻ. കുടുംബചിത്രം പകർത്താൻ കുതിരവണ്ടിയുടെ ഡ്രൈവർ താഴെയിറങ്ങിയ സമയത്താണ് അപകടത്തിന്റെ തുടക്കം.ഡ്രൈവർ വണ്ടിയിൽ നിന്ന് മാറിയ ഉടൻ ‘സാംസൺ’ എന്ന് പേരുള്ള കുതിര ഭയന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. കുതിര അമിതവേഗതയിൽ വണ്ടിയുമായി പാഞ്ഞതോടെ വണ്ടിക്കുള്ളിലുണ്ടായിരുന്ന രാമാഞ്ചിന്റെ പിതാവ് ദീപക് മഹജനും അമ്മ പ്രിയയും അനിയനും സഹായത്തിനായി നിലവിളിച്ചുകൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചിരുന്നു.

നിയന്ത്രണം വിട്ട വണ്ടിയിൽ നിന്ന് അമ്മ പ്രിയ പുറത്തേക്ക് തെറിച്ചുവീണത് കണ്ട് അവരെ രക്ഷിക്കാനായി രോമാഞ്ച് വണ്ടിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാൽ റോഡ് സൈഡിലെ നടപ്പാതയിലേക്ക് തലയിടിച്ചാണ് റോമഞ്ച് വീണത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ വെയിൽ കോർണൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ വണ്ടിയിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഏറ്റത്. പാഞ്ഞടുത്ത കുതിരവണ്ടി മറ്റൊരു കുതിരവണ്ടിയിൽ ഇടിച്ചാണ് പിന്നീട് മറിഞ്ഞത്.

യാത്രക്കാരെ ഇരുത്തി െ്രെഡവർമാർ ഫോട്ടോയെടുക്കാനൊന്നും വണ്ടിയിൽ നിന്ന് ഇറങ്ങാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനെ തുടർന്ന് കുതിരവണ്ടിയുടെ െ്രെഡവറെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പാർക്കിൽ എത്തിയിട്ട് വെറും ആറാഴ്ച മാത്രം പ്രായമായ കുതിരയെ ഈ ജോലിയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാനും തീരുമാനിച്ചു. സെൻട്രൽ പാർക്കിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ, നഗരമധ്യത്തിൽ കുതിരവണ്ടികൾ പൂർണമായി നിരോധിക്കണമെന്ന ആവശ്യവും റൈഡേഴ്‌സ് നിയമം നടപ്പിലാക്കണമെന്ന വാദവും ഈ സംഭവത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

Also read: