23/07/2026
[fontresizer_tawhidurrahmandear_widget]

തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും 9-ാം ദിവസം പുറത്തേക്ക്; വെനസ്വേലയിലെ അത്ഭുത മനുഷ്യൻ

 തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ നിന്നും 9-ാം ദിവസം പുറത്തേക്ക്; വെനസ്വേലയിലെ അത്ഭുത മനുഷ്യൻ

കാരക്കാസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ തകർന്നുവീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് ദിവസത്തിനു ശേഷം ഒരാളെ രക്ഷപ്പെടുത്തി. ഹെർണാൻ ആൽബർട്ടോ ഗിൽ ഫ്‌ളോറസ് (43) എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സെക്യൂരിട്ട ജീവനക്കാരായ ഇയാൾ ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ദുരന്തമുണ്ടാകുന്ന സമയത്ത് ഇയാൾ ബേസ്‌മെന്റിനുള്ളിലെ തന്റെ സെക്യൂരിട്ടി ക്യാബിനുള്ളിൽ ആയിരുന്നു. കെട്ടിടം മുഴുവൻ തകർന്നിട്ടും ക്യാബിൻ തകരാത്തതാണ് രക്ഷപ്പെടാൻ കാരണമായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോസ്റ്റാറിക്കയിൽ നിന്നുള്ള റെഡ് ക്രോസ് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഹെർനാന്റെ ശബ്ദം ആദ്യമായി കേൾക്കുന്നത്. തുടർന്ന് വെനിസ്വല, ചിലി, അമേരിക്ക, പോർച്ചുഗൽ, മെക്‌സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം രക്ഷാപ്രവർത്തകർ ഒന്നിച്ച് ചേർന്ന് നൂറ് മണിക്കൂറിലധികം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ അദ്ദേഹത്തെ പുറത്തെടുത്തത്.

ഒരു ചെറിയ തുരങ്കമുണ്ടാക്കി ടെലിസ്‌കോപ്പിക് ക്യാമറയിലൂടെ രക്ഷാപ്രവർത്തകർ അദ്ദേഹവുമായി നിരന്തരം കാര്യങ്ങൾ ചോദിക്കുകയും ഇടുങ്ങിയ പൈപ്പിലൂടെ വെള്ളവും ദ്രവരൂപത്തിലുള്ള ആഹാരവും നൽകുകയും ചെയ്തതുകൊണ്ടാണ് എട്ട് ദിവസത്തോളം അദ്ദേഹത്തിന് ജീവൻ നിലനിർത്താൻ സാധിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ തുടക്കത്തിൽ സംശയമുണ്ടായിരുന്നതിനാൽ, താൻ ജീവനോടെയുണ്ടെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്ന് ഹെർണാൻ രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഓക്‌സിജൻ മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറിൽ ഹെർനാനെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഭർത്താവ് ജീവനോടെ തിരിച്ചുവന്നത് ഇരുട്ടിൽ ഒരു വെളിച്ചം കണ്ടതുപോലെയാണെന്ന് ഹെർനാന്റെ ഭാര്യ പ്രതികരിച്ചു. രണ്ടായിരത്തിലധികം ആളുകൾ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത വെനിസ്വേലൻ ഭൂകമ്പ ദുരന്തത്തിനിടയിൽ ഈ രക്ഷാപ്രവർത്തനം ലോകത്തിന് മുഴുവൻ വലിയൊരു പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ്.

Also read: