04/06/2026
[fontresizer_tawhidurrahmandear_widget]

തൃശ്ശൂരിൽ ജനനേന്ദ്രിയത്തിൽ സ്പാനർ കുടുങ്ങിയ 45-കാരന് രക്ഷകനായി അഗ്നിരക്ഷാ സേന

 തൃശ്ശൂരിൽ ജനനേന്ദ്രിയത്തിൽ സ്പാനർ കുടുങ്ങിയ 45-കാരന് രക്ഷകനായി അഗ്നിരക്ഷാ സേന

തൃശ്ശൂർ: ജനനേന്ദ്രിയത്തിൽ സ്പാനർ കുടുങ്ങിയ 45കാരന് രക്ഷകനായി അഗ്നിരക്ഷാ സേന. ഇരുമ്പ് സ്പാനർ ജനനേന്ദ്രിയത്തിൽ കുടുങ്ങിപ്പോയ നിലയിലാണ് ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്പാനർ നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇരുമ്പ് വളയത്തിനുള്ളിൽ കുടുങ്ങിയ ഭാഗത്ത് നീർക്കെട്ട് ഉണ്ടായതിനാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ കൊണ്ട് അത് മുറിച്ചുമാറ്റാൻ സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർമാർ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടിയത്.

തൃശ്ശൂർ ഫയർ സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അത്യാധുനിക ഉപകരണങ്ങളുമായി ആശുപത്രിയിലെത്തി. അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും നടത്തിയ പരിശ്രമത്തിനൊടുവിൽ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് സ്പാനർ മുറിച്ചുമാറ്റി. രോഗിയുടെ ജീവനും അവയവത്തിനും അപകടമുണ്ടാകാത്ത രീതിയിൽ വളരെ സൂക്ഷ്മതയോടെയായിരുന്നു സേനാംഗങ്ങളുടെ പ്രവർത്തനം.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനർ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചത്. നിലവിൽ മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടകരമായ ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ഫയർ ഫോഴ്‌സിനെപ്പോലെയുള്ള സേവനങ്ങളെ കൃത്യസമയത്ത് ഉപയോഗപ്പെടുത്തിയത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. പരിക്കേറ്റ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിട്ടിട്ടില്ല.

Also read: