22/07/2026
[fontresizer_tawhidurrahmandear_widget]

‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ

 ‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ‘പരിശോധിച്ചു തീരുമാനിക്കാം’ എന്ന് എഴുന്നേറ്റ് നിന്ന് മറുപടി നൽകിയ ശേഷം, സീറ്റിലിരുന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുന്ന ദൃശ്യങ്ങൾ പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്. എന്നാൽ മുൻവർഷങ്ങളിൽ അവധി നൽകിയിട്ടില്ലെന്നും, വിഷയം സർക്കാർ പരിശോധിച്ചു തീരുമാനിക്കുമെന്നതുമാണ് സഭയിലെ ഔദ്യോഗിക മറുപടിയെന്ന് സ്പീക്കർ വ്യക്തമാക്കി.

Also read: