‘ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല’; പരിഭവമറിയിച്ച് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് ഹണിമൂൺകാലം കിട്ടിയില്ലെന്ന് പരിഭവമറിയിച്ച് മന്ത്രി കെ. മുരളീധരൻ. വിവാഹം കഴിഞ്ഞാൽ ആറ് മാസം ഹണിമൂൺ കാലം കിട്ടാറുണ്ടെന്നും ആരോഗ്യവകുപ്പിന് അത് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷെ തനിക്ക് അതിൽ പരാതിയൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ അമല ആശുപത്രി നഴ്സുമാരുടെ സമരത്തിലും പാലക്കാട് ഡിഎംഒയെ മാറ്റിയ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ആരെയും മാറ്റാൻ നിവർത്തിയില്ലെങ്കിൽ പിന്നെ മന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് എന്നും അദ്ദേഹം ചോദിച്ചു. നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മിനിമം വേതന നിയമത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ തൊഴിൽ മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.