21/07/2026
[fontresizer_tawhidurrahmandear_widget]

‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കൂ’; ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത ജയിൽവാസം ജനാധിപത്യത്തിന് കളങ്കമെന്ന് ശശി തരൂർ

 ‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കൂ’; ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത ജയിൽവാസം ജനാധിപത്യത്തിന് കളങ്കമെന്ന് ശശി തരൂർ

ഉമർ ഖാലിദ്, ശശി തരൂർ

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് വിചാരണ പോലുമില്ലാതെ തടവിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആറ് വർഷമായി തുടരുന്ന ഖാലിദിന്റെ തടവ് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് ഏറ്റ കളങ്കവുമാണെന്ന് തരൂർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ മൗനത്തെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് ‘ദി ഗാർഡിയൻ’ പത്രത്തിന് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. ഈ അഭിമുഖം പങ്കുവെച്ചുകൊണ്ട് ശശി തരൂർ എക്സിൽ കുറിച്ചതിങ്ങനെ: “ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെക്കുറിച്ചുള്ള ഈ ഹൃദയസ്പർശിയായ ലേഖനം ഒരു ലളിതമായ ചോദ്യം ഉയർത്തുന്നുണ്ട്; അവൻ ശരിക്കും ഭീകരപ്രവർത്തനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട് അത് ഒരു കോടതിയിൽ തെളിയിക്കുന്നില്ല?”

“ഒരു കുറ്റകൃത്യം ആരോപിക്കപ്പെടുന്ന ഏതൊരു ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശമായ ന്യായമായ വിചാരണയ്ക്കുള്ള അവകാശം അവന് എന്തുകൊണ്ട് നിഷേധിക്കുന്നു? നിയമപരമായി സ്വയം പ്രതിരോധിക്കാൻ പോലും അവസരം ലഭിക്കാതെ ആറ് വർഷമായി അഴിക്കുള്ളിൽ കഴിയുന്നത് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് മേലുള്ള കളങ്കവുമാണ്. ഇതിന്റെ കാരണം അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു,” തരൂർ കൂട്ടിച്ചേർത്തു.

Also read: