21/07/2026
[fontresizer_tawhidurrahmandear_widget]

‘ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലത്തെ പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും’; ജി സുധാകരന് സിപിഎമ്മിന്റെ താക്കീത്

 ‘ക്ഷമയ്ക്ക് പരിധിയുണ്ട്, ഇതുപോലത്തെ പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും’; ജി സുധാകരന് സിപിഎമ്മിന്റെ താക്കീത്

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെ താക്കീത് ചെയ്തു. തങ്ങളുടെ ക്ഷമക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ സുധാകരൻ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങൾക്ക് പിന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ചത് മുതൽ ജി. സുധാകരനും പാർട്ടിയും തമ്മിൽ നിരവധി തവണ വാക്കാൽ കൊമ്പുകോർത്തിട്ടുണ്ട്.

Also read: