21/07/2026
[fontresizer_tawhidurrahmandear_widget]

ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ ഹബ് തകർത്തതായി ഇറാൻ സൈന്യം

 ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ ഹബ് തകർത്തതായി ഇറാൻ സൈന്യം

തെഹ്റാൻ: ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ ഹബ് തകർത്തതായി ഇറാൻ സൈന്യം വെളിപ്പെടുത്തി. നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവനിലയത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് അമേരിക്കൻ കമ്പനിയായ ആമസോണിന്റെ കേന്ദ്ര ഡാറ്റാ സെന്റർ തകർത്തതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. ‘ഓപ്പറേഷൻ നസർ 2’ന്റെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്നും, അമേരിക്കൻ സൈനിക ഓപ്പറേഷനുകൾക്കും രഹസ്യാന്വേഷണത്തിനും സാങ്കേതിക പിന്തുണ നൽകുന്ന സ്ഥാപനങ്ങളെ ഇനിയും ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ആമസോൺ കേന്ദ്രത്തിന് പുറമേ ജോർദാനിലെ അൽറുക്ബാൻ മേഖലയിലുള്ള അമേരിക്കൻ സൈനിക താവളത്തിലെ റഡാർ സംവിധാനവും എഫ്15 യുദ്ധവിമാനവും തകർത്തതായും കുവൈത്തിലെ എച്ച്.ഐ.എം.എ.ആർ.എസ് മിസൈൽ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും ഇറാൻ സൈന്യം അവകാശപ്പെടുന്നുണ്ട്. സാങ്കേതിക ഭീമന്മാരുടെ ഡാറ്റാ സെന്ററുകൾ ശത്രുക്കളുടെ ചാരപ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം.

എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ ആമസോൺ അധികൃതർ തയാറായിട്ടില്ല. ബഹ്‌റൈൻ മേഖലയിൽ എത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ബഹ്‌റൈൻ അറിയിച്ചെങ്കിലും, ആമസോൺ ഡാറ്റാ സെന്ററിന് ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Also read: