24/07/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ 2 കുട്ടികളുടെ വിവരം നൽകുന്നില്ല’; ഡൽഹി ആർഎംഎൽ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ

 ‘പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ 2 കുട്ടികളുടെ വിവരം നൽകുന്നില്ല’; ഡൽഹി ആർഎംഎൽ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ

ന്യൂഡൽഹി: ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ ഐശ്വര്യ അക്ഷയ്. സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ രണ്ട് കുട്ടികളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അവർ ഏത് വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നതെന്നതിനെക്കുറിച്ചോ യാതൊരുവിധ വിവരങ്ങളും നൽകാതെ ആശുപത്രി അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. കുട്ടികളെക്കുറിച്ച് അന്വേഷിച്ചെത്തുന്നവർക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ വിവരങ്ങൾ അറിയാനുള്ള പ്രാഥമിക അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡോക്ടർ ഐശ്വര്യ അക്ഷയ് ഉന്നത അധികൃതരെ പരാതിയുമായി സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും സുതാര്യമായ വിവരശേഖരണത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംഭവത്തിൽ ആശുപത്രി ഭരണകൂടത്തിൽ നിന്ന് അടിയന്തര നടപടിയും വിശദീകരണവും ഉണ്ടാകണമെന്നാണ് ആവശ്യം ഉയർന്നുവരുന്നത്.

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടറാണ് ഐശ്യര്യ. പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ സംബന്ധിച്ച് സമരത്തിന്റെ സംഘാടകർക്കും യാതൊരുവിധ വിവരവും ഇല്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

Also read: