വീട്ടിൽ ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
തൃശൂർ: വീട്ടിൽ ട്യൂഷനെത്തിയ പ്രായപൂർത്തിയാകാത്ത 3 കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് അതിക്രമത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനു ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.