27/07/2026
[fontresizer_tawhidurrahmandear_widget]

‘പ്രധാൻ നേരത്തെ രാജിവെച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടായിരുന്നേനെ’; ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പിതാവ്

 ‘പ്രധാൻ നേരത്തെ രാജിവെച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടായിരുന്നേനെ’; ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പിതാവ്

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിന്റെ വൈകിവന്ന നടപടികൾക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി ആത്മഹത്യ വിദ്യാർത്ഥിനിയുടെ പിതാവ്. ഡെറാഡൂൺ പട്ടേൽ നഗർ സ്വദേശിയായ രാജേഷാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വേണ്ടെന്ന് പ്രഖ്യാപിച്ചത്.

പരീക്ഷാ നടത്തിപ്പിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമ്മേന്ദ്ര പ്രധാൻ നേരത്തെ തന്നെ രാജിവെച്ചിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ് തന്നെ അധികാരികൾ ഇടപെട്ടിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് സ്ഥിതിഗതികൾ ബോധ്യപ്പെടുമായിരുന്നുവെന്നും, തന്റെ മകൾ ഇന്ന് തങ്ങളോടൊപ്പം ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്ലസ് ടു പരീക്ഷയിൽ 96.7 ശതമാനം ഉയർന്ന മാർക്ക് കരസ്ഥമാക്കിയ റിയയുടെ ഏക ലക്ഷ്യം ഒരു മികച്ച ഡോക്ടറാകുക എന്നതായിരുന്നു. കഠിനാധ്വാനം ചെയ്ത് നീറ്റ് പരീക്ഷ എഴുതിയ അവൾക്ക് മികച്ച വിജയം ലഭിക്കുമെന്ന പൂർണ്ണ വിശ്വാസവുമുണ്ടായിരുന്നു. എന്നാൽ തുടർന്നു വന്ന നീറ്റ് പരീക്ഷാ വിവാദം കുട്ടിയെ മാനസികമായി പൂർണ്ണമായും തകർത്തു. തന്റെ അധ്വാനത്തിന് അർഹിച്ച ഫലം ലഭിക്കില്ലെന്ന നിരാശയും അനിശ്ചിതത്വവുമാണ് ഒടുവിൽ അവളെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.

വിദ്യാർത്ഥി പ്രതിഷേധത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജിയും സിജെപി ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഈ തുകയെ പൂർണ്ണമായും നിരസിച്ച രാജേഷ്, ‘എനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വേണ്ട, പകരം ഒരു കോടി ഞാൻ തരാം, എന്റെ മകളെ എനിക്ക് തിരികെ തരൂ’ എന്നാണ് പ്രതികരിച്ചത്.

Also read: