28/07/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ബിജെപി നേതാവിന്റെ പരാതി; ജാന്മണിക്കെതിരെ കേസെടുത്തു

 പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ബിജെപി നേതാവിന്റെ പരാതി; ജാന്മണിക്കെതിരെ കേസെടുത്തു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ െ്രെകം പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജാൻമണി ദാസ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപിയും മഹിളാ മോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കലാപശ്രമത്തിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതേസമയം, പ്രസ്താവന വിവാദമായതോടെ മാപ്പപേക്ഷയുമായി ജാൻമണി രംഗത്തെത്തിയിരുന്നു. തനിക്ക് തെറ്റുപറ്റിയതാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, കേവലം മാപ്പുപറച്ചിൽ കൊണ്ട് വിഷയം അവസാനിപ്പിക്കാനാകില്ലെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്‌

Also read: