02/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയുടെ ശക്തി പാകിസ്താനും തീവ്രവാദ ഡീലര്‍മാര്‍ക്കും അറിയാം; ഓപറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടതാണ്’- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

 ‘ഇന്ത്യയുടെ ശക്തി പാകിസ്താനും തീവ്രവാദ ഡീലര്‍മാര്‍ക്കും അറിയാം; ഓപറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടതാണ്’- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ യഥാര്‍ഥ ശക്തി എന്തെന്ന് പാകിസ്താനും തീവ്രവാദത്തിന്റെ ഡീലര്‍മാര്‍ക്കും നന്നായി അറിയാം. ഓപറേഷന്‍ സിന്ദൂര്‍ സമയത്ത്, ഇന്ത്യ ശത്രുരാജ്യത്ത് കടന്ന് തിരിച്ചടിച്ചത് ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂനിറ്റി’യില്‍ സംസാരിക്കുകയായിരുന്നു മോദി.

‘ശത്രുക്കള്‍ക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇന്ന് തീരുമാനപരവും ശക്തവുമാണ്. ഓപറേഷന്‍ സിന്ദൂറിലൂടെ ലോകം കണ്ടത്, ഇന്ത്യയെ നോക്കി ആരെങ്കിലും കണ്ണുരുട്ടിയാല്‍, ‘ഭാരതം വീട്ടില്‍ കയറി അടിക്കും’ എന്ന സന്ദേശമാണ്. ഇന്ന് പാകിസ്താനും ഭീകരവാദത്തിന്റെ നടത്തിപ്പുകാര്‍ക്കും ഇന്ത്യയുടെ യഥാര്‍ഥ ശക്തിയെന്തെന്ന് അറിയാം.’-്പ്രധാനമന്ത്രി പറഞ്ഞു.

സര്‍ദാര്‍ പട്ടേലിന്റെ അഖണ്ഡ ഭാരതം എന്ന കാഴ്ചപ്പാടാണ് നിലവിലെ സര്‍ക്കാരിന്റെ സുരക്ഷാ നിലപാടിന് പിന്നിലെന്ന് മോദി കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും, നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, സദസ്സിലുള്ളവര്‍ക്ക് പ്രധാനമന്ത്രി ‘ഏകതാ പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു.

Also read: