09/08/2026
[fontresizer_tawhidurrahmandear_widget]

‘രാജിവെച്ചത് താത്പര്യമില്ലാത്തതിനാൽ; ജെൻ സികൾ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; ധർമേന്ദ്ര പ്രധാൻ

 ‘രാജിവെച്ചത് താത്പര്യമില്ലാത്തതിനാൽ; ജെൻ സികൾ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ജെൻ സി പ്രക്ഷോഭങ്ങൾക്കിടയിൽ വിദ്യാർത്ഥികളെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ധർമേന്ദ്ര പ്രധാൻ.

മന്ത്രിസ്ഥാനം രാജിവെച്ചത് മറ്റാരുടേയും സമ്മർദ്ദം മൂലമല്ലെന്നും താല്പര്യമില്ലാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറിലെ ജി.എം സർവകലാശാലയിൽ വിദ്യാർഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് നീറ്റ് വിവാദത്തെ തുടർന്നുള്ള തന്റെ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.

രാജ്യത്തെ പുതിയ തലമുറയായ ജെൻ സികൾ നമ്മുടെ സ്വന്തം മക്കളാണെന്നും, എന്നാൽ ചിലർ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രക്ഷോഭങ്ങളുടെ മറവിൽ പലരും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ മന്ത്രിസ്ഥാനം തുടരുന്നതിൽ വലിയ താല്പര്യമോ ആ സമയത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് രാജിവെക്കാനുള്ള തന്റെ സന്നദ്ധത സ്വയം അറിയിക്കുകയായിരുന്നുവെന്നും പ്രധാൻ കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ശക്തമായ ജെൻ സി പ്രക്ഷോഭം നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. തന്റെ രാജിക്ക് പിന്നിൽ മന്ത്രിസ്ഥാനത്തോടുള്ള താല്പര്യമില്ലായ്മയാണെന്ന് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കുമ്പോഴും, രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായിരുന്നത്.

Also read: